
കനത്ത വിളനാശം സംഭവിച്ചതോടെ തക്കാളിയുടെ വില മെട്രോ നഗരങ്ങളിൽ ഒരു കിലോയ്ക്ക് 93 രൂപ ആയി. തക്കാളി വരവ് കുറഞ്ഞതോടെയാണ് വില നൂറിലേക്ക് കുതിക്കുന്നത്. കേരളത്തിൽ ചില്ലറ വിപണിയിൽ കിലോയ്ക്ക് 85 രൂപയാണ്. തക്കാളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ കനത്ത മഴ ലഭിച്ചതിനാൽ വലിയ തോതിൽ വിളനാശം സംഭവിച്ചു. 175 ഓളം നഗരങ്ങളിൽ തക്കാളിയുടെ ചില്ലറ വിൽപ്പന വില കിലോയ്ക്ക് 50 രൂപയിലധികമാണ്. ആന്ധ്രാപ്രദേശ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് തക്കാളിയുടെ വിളപ്പെടുപ്പ് കാലമാണ്. മഴ കാരണം ഗുണനിലവാരമുള്ള തക്കാളി കിട്ടാനില്ല.