
സംസ്ഥാനത്ത് തക്കാളി വില കുതിച്ചുയരുന്നു. ഒരു മാസം മുമ്പ് കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 65 രൂപയാണ് വില. തമിഴ്നാട്, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് തക്കാളി വരുന്നത്. എന്നാൽ തമിഴ്നാട്ടിൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ വ്യാപക കൃഷിനാശം ഉണ്ടാകുകയും തക്കാളിയുടെ വരവ് കുറഞ്ഞിരിക്കുകയുമാണ്. ഇതോടെയാണ് സംസ്ഥാനത്ത് തക്കാളി വില കുത്തനെ ഉയരാൻ ഇടയായത്.