ജീവിതത്തിലും സുജാതയുടെ നായകനാകാൻ ടോഷ് ക്രിസ്റ്റി.
നടി ചന്ദ്ര ലക്ഷ്മണൻ വിവാഹിതനാവുന്നു. നീണ്ട ഇടവേളക്ക് ശേഷം ചന്ദ്ര അഭിനയിച്ച സ്വന്തം സുജാത സീരിയലിൽ കൂടെ അഭിനയിച്ച ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര വിവാഹം കഴിക്കാൻ പോവുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടെയാണ് ചന്ദ്ര ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.
”കുടുംബാംഗങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങൾ പുതിയ ജീവിത യാത്ര തുടങ്ങുകയാണ്. ഞങ്ങൾ ജീവിതത്തിൽ കൈകോർത്തു പിടിക്കുമ്പോൾ ഞങ്ങളെ സ്നേഹിക്കുന്നവരും ഒപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. എന്റെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഇവിടെ അവസാനമാകുന്നു. ഞങ്ങളെ അനുഗ്രഹിക്കുകയും നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തുകയും വേണം,” ചന്ദ്ര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.നിരവധി ആളുകളാണ് ചന്ദ്രക്കും ടോഷിനും ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.