Spread the love

മൂന്നാർ ∙ ഉദുമൽപേട്ട–മൂന്നാർ സംസ്ഥാനാന്തര പാതയിലിറങ്ങിയ കാട്ടാന പടയപ്പ, ലോറി തടഞ്ഞ് അര മണിക്കൂർ ഗതാഗതം തടസ്സപ്പെടുത്തി. ഇന്നലെ രാവിലെ 10ന് നയമക്കാട് എട്ടാം മൈലിനു അടുത്താണ് പടയപ്പ ഗതാഗതം തടസ്സപ്പെടുത്തിയത്. തമിഴ്നാട്ടിൽനിന്നു സിമന്റുമായി മൂന്നാറിലേക്ക് വന്ന ലോറിയാണ് തടഞ്ഞത്.

പടയപ്പ റോഡിൽ നിന്നതോടെ ഡ്രൈവർ ലോറി പിന്നോട്ടെടുക്കാൻ ശ്രമിച്ചതോടെ പാഞ്ഞടുത്ത പടയപ്പ കൊമ്പുകൊണ്ട് ലോറിയുടെ മുൻഭാഗത്ത് കുത്തി പിന്നോട്ട് തള്ളി മാറ്റാൻ നോക്കി. സ്ത്രീത്തൊഴിലാളികൾ ബഹളംവച്ചതിനെത്തുടർന്ന് അര മണിക്കൂറിനു ശേഷമാണ് പടയപ്പ കാട്ടിലേക്കു മടങ്ങിയത്. ഈ സമയം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ഒരു മാസമായി വിദൂര എസ്റ്റേറ്റായ തെന്മല, ഗുണ്ടുമല ഭാഗത്തായിരുന്നു പടയപ്പ. ഇന്നലെയാണ് രാജമലയ്ക്കു സമീപമുള്ള നയമക്കാട് ഭാഗത്ത് വന്നത്.

Leave a Reply