Spread the love

നടൻ ടൊവിനോ തോമസിന് ഗോൾഡൻ വീസ സമ്മാനിച്ച് യുഎഇ.


ദുബായ് : നടൻ ടൊവിനോ തോമസ് യുഎഇ ഗോൾഡൻ വീസ സ്വീകരിച്ചു. ഇന്നലെ ഉച്ചയ്ക്ക് എമിഗ്രേഷൻ അധികൃതരിൽ നിന്നാണു ടൊവിനോ 10 വർഷത്തെ വീസ പതിച്ച പാസ്പോർട് കൈപ്പറ്റിയത്. യുഎഇ ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നു താരം പിന്നീട് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. യുഎഇയുമായി ചേർന്ന് ഭാവിയിൽ കൂടുതൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ടൊവിനോ പറഞ്ഞു.സർക്കാർ സേവന ദാതാക്കളായ ഇ ഫസ്റ്റ് ആണ് ടൊവിനോയ്ക്ക് ഗോൾഡൻ വീസ ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.  ഉടമ ജമാദ് ഉസ്മാനും ചടങ്ങിൽ സംബന്ധിച്ചു. വീസ വാങ്ങിക്കാന്‍ ഇന്നലെയാണ് ടൊവിനോ ദുബായിലെത്തിയത്. 
ടോവിനോക്ക് പുറമെ കഴിഞ്ഞ ദിവസം മമ്മുട്ടിയും മോഹൻലാലും അബുദാബിയിൽ നിന്ന് ഗോൾഡൻ വീസ കരസ്ഥമാക്കിയിരുന്നു. നേരത്തെ സഞ്ജയ് ദത്ത് അടക്കം ചില ബോളിവുഡ് താരങ്ങൾക്കും ഗോൾഡൻ വീസ ലഭിച്ചിരുന്നു. മലയാളത്തിൽ നിന്ന് ആദ്യമായി മമ്മുട്ടിക്കും മോഹൻലാലിനുമാണ് ഈ ബഹുമതി ലഭിക്കുന്നത്.  കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.
വരുംദിവസങ്ങളിൽ മലയാളത്തിലെ കൂടുതൽ അഭിനേതാക്കൾക്കു ഗോൾഡൻ വീസ ലഭിച്ചേക്കും. പലരും അപേക്ഷ നൽകി കാത്തിരിക്കുകയാണ്.

Leave a Reply