മലയാളികളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമായ ഓണക്കാലമായാല്‍ വ്യത്യസ്തങ്ങളായ പൂക്കള്‍ കൊണ്ടാണ് മലയാളികളുടെ വീട്ടുമുറ്റങ്ങള്‍ നിറയുന്നത്. ഇത് ഏറ്റവും കൂടുതല്‍ എത്തുന്നതാകട്ടെ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള തോവാളയില്‍ നിന്നും. എന്നാല്‍ പൂക്കളുടെ കലവറയായ തോവാളയുടെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. ഓണ വിപണി ലക്ഷ്യമിട്ട് പൂ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ശക്തമായ മഴയും വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാം തിരിച്ചടിയായി. തോവാള ഇപ്പോള്‍ ഒട്ടുമിക്ക പൂക്കള്‍ക്ക് വേണ്ടിയും ആശ്രയിക്കുന്നത് അന്യ സംസ്ഥാനങ്ങളെയാണ്. കഴിഞ്ഞ 10 വര്‍ഷത്തോളമായി തോവാളയില്‍ പൂക്കള്‍ എത്തിക്കുന്നത് പുറത്തുനിന്നാണ്. തോവാളയുടെ വിവിധ മേഖലകളില്‍ പൂ പാടങ്ങളുണ്ട്. ഇത്തവണയാകട്ടെ പാടങ്ങളില്‍ ഭൂരിഭാഗവും പൂക്കളില്ലാത്ത നിലയിലാണ്. മഴയാണ് തിരിച്ചടിയായതെന്ന് കച്ചവടക്കാര്‍ പറയുന്നു.