
മലമ്പുഴ: രക്ഷപ്രവർത്തനം അന്തിമ ഘട്ടത്തിൽ. സൈന്യം ബാബുവിന്റെ അടുത്തെത്തി..! കയർ ഉപയോഗിച്ച് ബാബുവിനെ ഉയർത്തുന്നു. അതിസാഹസിക രക്ഷാ ദൗത്യം. രക്ഷകനായി സൈനികൻ ബാലയാണ് ബാബുവിന്റെ അടുത്തെത്തി കയറുമായി ബന്ധിപ്പിച്ചത്. ഇടയ്ക്കിടെ വിശ്രമിച്ചാണ് കയറിയത്. ബാബുവിനെ രക്ഷാപ്രവര്‍ത്തകര്‍ മലമുകളിലെത്തിച്ചു. 43 മണീക്കൂര്‍ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്. രാവിലെ ഒന്‍പതരയോടെ ബാബുവിന്റെ സമീപം രക്ഷാപ്രവര്‍ത്തകനെത്തി വെള്ളം നല്‍കിയിരുന്നു. തുടര്‍ന്ന് ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്നതിനാല്‍ ബാബുവുമായി മലമുകളിലേക്ക് പോവുകയായിരുന്നു.