സംസ്ഥാനത്ത് 18,000ൽ അധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30 ശതമാനത്തിലെത്തി. വ്യാപനം വർധിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്തിനു പിന്നാലെ എറണാകുളത്തും ആലപ്പുഴയിലും കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. പ്രധാന ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോടും വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളിലെല്ലാം ടിപിആർ 30 നു മുകളിലാണ്. ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിലെ പ്രവേശനം നൽകൂ. പൊതുപരിപാടികൾ, വിവാഹ, മരണാന്തര ചടങ്ങുകളിൽ പരമാവധി 50 പേരെ അനുവദിക്കൂ.