തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റീവ് നിരക്ക് (ടിപിആർ) കുറയുന്നതായി കണക്കുകൾ.
ടിപിആർ ഈ ആഴ്ച 10 ശതമാനത്തിൽ എത്തുമെന്നും, ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ ആകുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. നിലവിൽ സംസ്ഥാനത്ത് 16 വരെയാണ് ലോക്ഡൗൺ.ഓട്ടോറിക്ഷ,ടാക്സി സർവീസുകൾ അനുവദിച്ചും,വർക്ക് ഷോപ്പുകളും ബാർബർ ഷോപ്പുകളും തുറക്കാൻ അനുവദിച്ചും ഇളവുകൾ നൽകാനാണ് സർക്കാർ തീരുമാനം. കടുത്ത നിയന്ത്രണങ്ങളോടെ ലോക്ഡൗൺ തുടരുന്നത് നിത്യജീവിതത്തിലെ പ്രശ്നങ്ങളും, വരുമാനമില്ലായ്മയും ജനങ്ങളിൽ വർധിപ്പിക്കുന്നുവെന്നആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തെ തുടർന്നാണ് പുതിയ തീരുമാനം.
ലോക്ഡോൺ ജനങ്ങൾക്കിടയിൽ സാമ്പത്തിക,സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഒന്നാം തരംഗത്തിൽ ഒരാളിൽ നിന്ന് പരമാവധി മൂന്ന് പേർക്ക് വൈറസ് വ്യാപിച്ചിരുന്നുവെങ്കിൽ ഇപ്പോൾ അഞ്ച് മുതൽ പത്ത് പേരിലേക്കാണ് പടരുന്നത്. ഇപ്പോൾ അത് അഞ്ചിൽ താഴെ ആയിട്ടുണ്ട്.ജൂലൈ ആദ്യ വാരത്തോടെ ഇത് 5 പേരിലേക്ക് കുറയു ജൂലൈ ആദ്യ വാരത്തോടെ ഇത് 5 പേരിലേക്ക് കുറയുമെണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന നിർമാണമേഖലയെ ഉൾപ്പെടെ ലോക്ഡൗണിൽ നിന്നും ഇളവു ചെയ്യുന്നതിനെ കുറിച്ചും ചർച്ച ചെയ്യുകയാണ്.