കൊച്ചി/തിരുവനന്തപുരം: തൃശൂർ യാർഡിനും എറണാകുളം ടൗൺ യാർഡിനുമിടയിൽ ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ ഏപ്രിൽ 18, 20, 22, 23, 24, 25, 26, 29, 30, മേയ് ഒന്ന് തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. 27 ട്രെയിനുകൾ വൈകും. നാല് ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി. കോട്ടയം വഴിയുള്ള അഞ്ച് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
ഉത്സവ സീസണിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം താൽക്കാലികമായി വർധിപ്പിച്ചതായി റെയിൽവേ. സെക്കന്റ് ക്ലാസ്സ് സ്ലീപ്പർ, സെക്കന്റ് ക്ലാസ്സ് ചെയർകാർ എന്നീ ത്രീ ടയർ കോച്ചുകളാണ് വർധിപ്പിച്ചത്.
പൂർണമായും റദ്ദാക്കുന്നവ
എറണാകുളം ജംഗ്ഷൻ – ഷൊർണൂർ ജംഗ്ഷൻ മെമു (06018)- 18, 20, 22, 25 തിയ്യതികളിൽ.