ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് പാർലമെന്റ് അംഗീകാരം. ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരെ അഭിനന്ദിച്ച് കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ മുന്നോട്ട് വന്നു.30 ദിവസത്തിനുള്ളിലോ ഇരു രാജ്യങ്ങളും ധാരണയിലെത്തുന്ന സമയത്തിനുള്ളിലോ കരാർ നിലവിൽ വരുമെന്ന് ഓസ്ട്രേലിയൻ വ്യാപാരകാര്യ മന്ത്രി ഡോൺ ഫാരെൽ പറഞ്ഞു. ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ച് വേഗം കരാർ നടപ്പിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബിസിനസുകളുടെ വളർച്ചയ്ക്ക് സഹായകരമാകുന്നതാണ് കരാർ. ഇന്ത്യയിൽ നിന്ന് പഠിക്കാൻ ഓസ്ട്രേലിയയിൽ പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവിടെ തൊഴിലവസരം ഉറപ്പാക്കപ്പെടും. കുറഞ്ഞ വിലയ്ക്ക് അസംസ്കൃത വസ്തുക്കൾ ഇറക്കാനാവും, ഇന്ത്യൻ മരുന്നു കമ്പനികൾക്ക് മരുന്നുകൾ ഓസ്ട്രേലിയക്ക് അയക്കാനാവും, ടെക്സ്റ്റൈൽ -ആഭരണ സെക്ടറുകൾക്ക് ഓസ്ട്രേലിയയിലെ ഉയർന്ന വേതനം പറ്റുന്നവരിലേക്ക് തങ്ങളുടെ ഉൽപ്പന്നം എത്തിക്കാനാവുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.