കോഴിക്കോട്:കലക്ടറേറ്റിലേക്ക് വടകരയിലെ വ്യാപാരികള്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ദേശീയപാത വികസനത്തിനായി കുടിയൊഴിക്കപ്പെടുന്ന കച്ചവടർക്കാർക്ക് നഷ്ടപരിഹാരം വൈകുന്നുവെന്നാരോപിച്ചായിരുന്നു സമരം.
വ്യാപരികള്‍ ബാരിക്കേഡ് തള്ളിയിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെയാണ് ജലീല്‍ എന്നയാള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ പൊലീസ് പ്രതിഷേധക്കാരെ നീക്കി രംഗം ശാന്തമാക്കിയിരുന്നു. സ്ഥലത്ത് പ്രതിഷേധ ധര്‍ണ തുടരുകയാണ്.