കൊച്ചി: കൊവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി കൊവിഡ് മൂന്നാം തരംഗത്തിന് വഴിയൊരുക്കിയാല്‍ അതിന്റെ പേരില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ തയ്യാറല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി.
കഴിഞ്ഞ രണ്ട് തവണയും കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിച്ച നിര്‍ബന്ധിത കടയടപ്പിലൂടെ ചെറുകിട വ്യാപാരികള്‍ക്ക് വന്‍ സാമ്ബത്തിക ബാധ്യതയെയാണ് അഭിമുഖീകരിക്കേണ്ടിവന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു. എറണാകുളത്ത് യുവജനവിഭാഗം സംസ്ഥാന നിര്‍വാഹക സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി. ജോയി, പി.സി.ജേക്കബ്, എ.ജെ. ഷാജഹാന്‍, മനാഫ് കാപ്പാട്, അഡ്വ.എ.ജെ. റിയാസ്, സി.എസ്. അജ്മല്‍, ടി.ബി. നാസര്‍, ജിമ്മി ചക്യത്ത്, കെ.എസ്. റിയാസ്, അക്രം ചുണ്ടയില്‍, സുനീര്‍ ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.