കൊച്ചി: കൊച്ചി മെട്രോയില്‍ ഗതാഗത നിയന്ത്രണം. പത്തടിപ്പാലത്തെ 347-ാം നമ്പര്‍ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ സമയത്തിലും സര്‍വീസിലും പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി കൊച്ചി മെട്രോ അറിയിച്ചു.
ആലുവയില്‍ നിന്ന് പേട്ടയിലേക്ക് 20 മിനിറ്റ് ഇടവിട്ടും പത്തടിപ്പാലത്ത് നിന്നും പേട്ടയിലേക്ക് ഏഴ് മിനിറ്റ് ഇടവിട്ടും ട്രെയിന്‍ സര്‍വീസ് നടത്തുന്ന നിലയിലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അതേപോലെ പേട്ടയില്‍ നിന്ന് പത്തടി പാലത്തേയ്ക്ക് ഏഴു മിനിറ്റും ആലുവയിലേക്ക് 20 മിനിറ്റും ഇടവിട്ട് ട്രെയിന്‍ ഉണ്ടാകുമെന്നും കൊച്ചി മെട്രോ അറിയിച്ചു.