ഹിറ്റായി ട്രെയിലർ; സൂയിസൈഡ് സ്ക്വാഡ് രണ്ടാംഭാഗം ആഗസ്തിൽ എത്തും
ദ സൂയസൈഡ് സ്ക്വാഡ് രണ്ടാം ഭാഗത്തിന്റെ പുതിയ ട്രയിലർ ഏറ്റെടുത്ത് ആരാധകർ. ഒരു പ്രത്യേക ദൗത്യത്തിനായി
സൂപ്പർ ശക്തിയുള്ളവരെല്ലാം ഒത്തുചേരുന്നത് തന്നെയാണ് പുതിയ ചിത്രത്തിലും പ്രമേയം. നാസി കാലഘട്ടത്തിലെ
ഒരു ജയിൽ തകർക്കുന്നതിനും ടെലിപതിക് ആയ ഒരു സ്റ്റാർഫിഷിനെ നശിപ്പിക്കുന്നതിനും ആണ് സംഘത്തെ
ഇത്തവണ നിയോഗിച്ചിരിക്കുന്നത്.
ബ്ലഡ് സ്പോർട്ട്, പീസ് മേക്കർ, ക്യാപ്റ്റൻ ബമറാംഗ്, റാറ്റ് കാച്ചർ, കിംഗ് ഷാർക്ക്, ഹാർലിക്വീൻ എന്നിവർ ദൗത്യത്തിൽ
ചേരുന്നു. ആക്ഷൻ രംഗങ്ങളെല്ലാം സൂപ്പർ ഹിറ്റാകുമെന്ന സൂചന തന്നെയാണ് ട്രയിലർ തരുന്നത്.
മാർഗോട്ട് റോബി, സിൽവസ്റ്റർ സ്റ്റാലൻ, ഇദ്രിസ് എൽബ, ജോൺ സീന, വയോള ഡേവിസ് എന്നിവർ ചിത്രത്തിൽ
അണിനിരിക്കുന്നു.
ജെയിംസ് ഗൺ സംവിധാനം ചെയ്ത ചിത്രം ഡിസി ഫിലിംസ്, അറ്റ്ലസ് എന്റർടെയിൻമെന്റ്, ദ സാഫ്രൺ കമ്പനി
എന്നിവർ ചേർന്ന് നിർമിക്കുന്നു. വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് ആണ് വിതരണം. ആഗസ്ത് ആറിന് ചിത്രം റിലീസ് ചെയ്യും.
2016ൽ പുറത്തിറങ്ങിയ സൂയിസൈഡ് സ്ക്വാഡിന്‍റെ ആദ്യഭാഗം സൂപ്പർ ഹിറ്റായിരുന്നു. 17.5 കോടി ഡോളർ
മുതൽമുടക്കിൽ നിർമിച്ച ചിത്രം 74.86 കോടി ഡോളർ ബോക്സ് ഓഫീസ് കളക്ഷൻ നേടിയിരുന്നു.