
കണ്ണൂർ∙ ട്രെയിൻ തീവയ്പ്പ് കേസിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതര സംസ്ഥാനക്കാരനായ ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങളിൽ കണ്ടയാളെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മുൻപ് സ്റ്റേഷൻ പരിസരത്ത് തീയിട്ടതും ഇയാളാണ്. ഇയാളുടെ വിരലടയാളവും പരിശോധിക്കുന്നുണ്ട്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന്റെ ബോഗിയാണ് പുലർച്ചെ ഒന്നരയോടെ കത്തിനശിച്ചത്. മൂന്നാം പ്ലാറ്റ്ഫോമിനു സമീപം ഏട്ടാമത്തെ യാർഡിൽ ഹാൾട്ട് ചെയ്തിരുന്ന ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിന്റെ ബോഗിയാണ് കത്തിയത്. രാത്രി ഒന്നരയോടെയാണ് സംഭവം. ആർക്കും പരുക്കില്ല.