Spread the love
സ്ത്രീകളെ മയക്കിക്കിടത്തി ട്രെയിനിൽ കവര്‍ച്ച: മൂന്നുപേര്‍ കസ്റ്റഡിയില്‍

ട്രെയിനില്‍ അമ്മയും മകളും ഉള്‍പ്പെെട മൂന്നു സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. ബംഗാളുകാരായ മൂന്നുപേര്‍ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും, ഇരകള്‍ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് നിസാമുദീന്‍ എക്സ്പ്രസില്‍ കവര്‍ച്ച നടന്നത്.

സ്ത്രീകള്‍ ശുചിമുറിയിൽ പോയപ്പോള്‍ ഇവരുടെ പക്കലുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ പ്രതികള്‍ മയക്കുരുന്ന് കലർത്തുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് വിജയലക്ഷമിയും മകളും ആഗ്രയിൽ നിന്നും വന്നത്. ഇവരുടെ ബാഗിലുണ്ടായിരുന്ന പത്തുപവൻ സ്വർണവും മൊബൈൽ ഫോണുകളുമാണ് മോഷ്ടിച്ചത്. ആലുവയിലേക്കു വന്ന തിരുനെൽവേലി സ്വദേശി ഗൗസല്യയുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ റെയില്‍വേ പൊലീസാണ് സ്ത്രീകളെ അസ്വാഭാവികമായ നിലയിൽ കണ്ടെത്തിയത്. ഇവരോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് കവര്‍ച്ച നടന്നതായി മനസിലായത്.

Leave a Reply