സംസ്ഥാനത്ത് ഇന്നുമുതല്‍ ചില മേഖലകളില്‍ ട്രെയിനുകള്‍ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.
നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണിത്.
ഗുരുവായൂര്‍ ഇന്റര്‍സിറ്റി, എറണാകുളം – ഗുരുവായൂര്‍ എക്സ് പ്രസ് എന്നിവ ഇന്ന് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും.
തിരുവനന്തപുരം ഇന്റര്‍സിറ്റി, ഗുരുവായൂര്‍ – പുനലൂര്‍ എക്സ് പ്രസ് എന്നിവ നാളെ തൃശൂരില്‍ നിന്നാകും പുറപ്പെടുക.
നാളെ ഗുരുവായൂര്‍ – എറണാകുളം എക്സ്പ്രസ് പുറപ്പെടാന്‍ അരമണിക്കൂര്‍ വൈകും. നാളെ മുതല്‍ 30 വരെ തിരുവനന്തപുരത്തേക്കുള്ള ശബരി എക്സ്പ്രസ് പിറവം റോഡിനും ഏറ്റുമാനൂരിനുമിടയില്‍ അരമണിക്കൂര്‍ വൈകും.
വെള്ളിയാഴ്ചകളില്‍ ശബരി ഒന്നരമണിക്കൂര്‍ തിരുവനന്തപുരം വരെയുള്ള എല്ലാ സ്റ്റേഷനുകളിലും വൈകും. പരശുറാം എക്സ് പ്രസ് 14, 21, 28 തീയതികളില്‍ 40 മിനിറ്റ് വൈകും. നാളെ എറണാകുളത്തു നിന്നുള്ള പൂനെ എക്സ്പ്രസും 40മിനിറ്റ് വൈകും.