Spread the love
‘സിൽവർലൈനെ എതിർത്താൽ നെഞ്ചത്തൂടെ ട്രെയിൻ ഓടിക്കും’; സുധാകരനെതിരെ CPM ഇടുക്കി ജില്ലാ സെക്രട്ടറി

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിനെതിരെ സുധാകരന്റെ നേതൃത്തത്തിൽ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് വർഗീസ് പ്രതികരിച്ചത്. സിൽവർലൈനെ എതിർത്താൽ സുധാകരന്റെ നെഞ്ചിലൂടെ ട്രെയിൻ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

സുധാകരൻ പറഞ്ഞു, കല്ലുകൾ ഞങ്ങൾ പിഴുതെടുക്കും. എന്നാലിവിടെ സുധാകരനെ മാത്രമല്ല കോൺഗ്രസിനെയാകെ പിഴുതെടുത്ത് കൊണ്ടിരിക്കുകയാണ് ഇന്ത്യയിലെ ജനങ്ങൾ. എവിടെയും ഇനി പിഴുതെടുക്കാൻ ബാക്കിയില്ല. പിണറായി തന്നെയായിരിക്കും അഞ്ച് വർഷക്കാലത്തേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി. അതിവേഗ റെയിൽ പദ്ധതി സഖാവ് പിണറായിയാണ് പ്രഖ്യാപിച്ചതെങ്കിൽ, ആ അതിവേഗ റെയിൽ പദ്ധതി ഇതിലൂടെ ഓടിച്ചുകൊണ്ടായിരിക്കും അടുത്ത തിരഞ്ഞെടുപ്പിന് എത്തുക. തടയാൻ വരുന്നത് കെ സുധാകരൻ ആണെങ്കിൽ സുധാകരന്റെ നെഞ്ചത്തൂടെ കേറ്റി ഓടിക്കും. യൂത്ത് കോൺഗ്രസുകാർ മണ്ണെണ്ണ എടുത്ത് എല്ലാവരുടെയും ദേഹത്ത് ഒഴിക്കുകയാണ്. സമരത്തിനിടെ ആളുകളെ തീവെച്ച് കൊല്ലാനാണ് അവർ ശ്രമിക്കുന്നത്.’ – വർഗീസ് പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധനങ്ങള്‍ ശക്തമാകുന്നതിനിടെ പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആവർത്തിച്ചിരുന്നു. പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്നും എന്തെല്ലാം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ തന്നെ നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply