Spread the love
പഠ്ന ലിഖ്ന അഭിയാന്‍ പദ്ധതി രിശീലനം നല്കി

കേന്ദ്ര കേരള സര്‍ക്കാരുകളുടെ ധനസഹായത്തോടെ ഇടുക്കി ജില്ലയില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാ പദ്ധതിയായ പഠ്ന ലിഖ് ന അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് എസ് റ്റി, എസ് സി പ്രമോട്ടര്‍മാര്‍ക്കായി പരിശീലനം സംഘടിപ്പിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് ഹാളില്‍ പരിശീലന പരിപാടി നടത്തി. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം, പരിശീലനത്തിന് നേതൃത്വം നല്കി. സംസ്ഥാനത്ത് തിരുവനന്തപുരം, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളാണ് പഠ്ന ലിഖ് ന അഭിയാന്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട മറ്റു ജില്ലകള്‍. 2022 മാര്‍ച്ച് 31 ഓടെ അഞ്ചു ജില്ലകളിലായി 200000 പേരെ സാക്ഷരരാക്കാനുള്ള പദ്ധതിയാണിത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സേവനം ഇതിനായി ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Leave a Reply