Spread the love
പാളത്തിൽ മണ്ണിടിഞ്ഞു; കന്യാകുമാരി- തിരുവനന്തപുരം പാതയിൽ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി- നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം- നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നാഗർകോവിൽ- കോട്ടയം പാസഞ്ചർ ട്രെയിനും നാളെ പുറപ്പെടേണ്ട ചെന്നൈ എഗ്മോർ -ഗുരുവായൂർ എക്സ്പ്രസു റദ്ദാക്കി. അനന്തപുരി, ഐലൻഡ് എക്സ്പ്രസ്സ് എന്നിവ ഭാഗികമായി റദ്ദാക്കി.

Leave a Reply