ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പകർച്ച ശേഷി കൂടിയ കൊവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ. യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കൊവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. എല്ലാവരും വാക്സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്ളോഗ് പറഞ്ഞു. ഇന്ത്യയില്‍ ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്.