‘വ്യാജ പോക്‌സോ കേസില്‍ കുടുക്കി’; യുവാവ് ജീവനൊടുക്കി. ബെംഗളൂരൂവില്‍ സൈക്കോളജി വിദ്യാര്‍ഥിയായ കടവന്ത്ര സ്വദേശി അജിത്താണ് ജീവനൊടുക്കിയത്. മരണത്തിന് കാരണം കുടുംബമല്ലെന്നും സുഹൃത്തും സുഹൃത്തിന്റെ കുടുംബവുമാണെന്നും ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചു. ന്നെ വ്യാജമായി പോക്സോ കേസില്‍ കുടുക്കുകയായിരുന്നുവെന്ന് അജിത്ത് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. ഒന്നര മാസം മുൻപ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്‌സോ കേസിൽ അറസ്റ്റിലായ അജിത്ത് രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങി. കേസ് കെട്ടിച്ചമച്ചതാണെന്നും സുഹൃത്തിനും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അജിത്തിന്റെ കുടുംബം കടവന്ത്ര പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു.