ലക്ഷദ്വീപ് സ്വദേശിയും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹ കേസ്.
കവരത്തി പൊലീസ് ആണ് കേസെടുത്തത്. ജൂൺ 20നു പൊലീസിനു മുൻപാകെ ഹാജരാകാൻ നിർദേശം നൽകി. മാധ്യമ ചർച്ചയിൽ നടത്തിയ പരാമർശത്തിനാണ് കേസ്. ദ്വീപിലെ ബിജെപി പ്രസിഡന്റ് സി.അബ്ദുല്‍ ഖാദര്‍ നല്‍കിയ പരാതിയിലാണ് കവരത്തി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തത്. 124 A ,153 B എന്നീ രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
നേരത്തെ തന്നെ ചിലര്‍ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമർശങ്ങള്‍ പ്രഫുല്‍ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവണ്‍മെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു.