അബുദാബി: സ്വകാര്യ ആശുപത്രിയുടെ ചികിത്സാപിഴവുമൂലം 45% കാഴ്ച നഷ്ടപ്പെട്ട വ്യക്തിക്ക് രണ്ടു ലക്ഷം ദിർഹം നഷ്ടപരിഹാരമായി നൽകാൻ സ്വകാര്യ ആശുപത്രിയോട് ഉത്തരവിട്ടിരിക്കുകയാണ് അബുദാബി പ്രാഥമിക കോടതി.

കോടതി ചെലവുകളും നൽകണം. ശസ്ത്രക്രിയ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ശാസ്ത്രീയ നടപടികൾ പോലും പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ കോടതി, സ്വകാര്യ ആശുപത്രിയുടെ ഈ നടപടിയെ വിമർശിക്കുകയും ചെയ്തു.ഡോക്ടറും, ആശുപത്രി അധികൃതരും ചേർന്നാണ് നഷ്ടപരിഹാര തുക നൽകേണ്ടത്. രോഗി പത്തുലക്ഷം ദർഹമാണ് നഷ്ടപരിഹാരമായി തേടിയത്.എന്നാൽ ഇതുവരെ രോഗിയുടെയും, ആശുപത്രിയുടെയും പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.