Spread the love

വടക്കാഞ്ചേരി : മുള്ളൂർക്കര കമ്പനിപ്പടിയിൽ ഇന്നലെ വൈകിട്ട് 7.30ന് മഴയോടൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ റോഡരികിൽ നിന്നിരുന്ന ആൽമരം കടപുഴകി വീണ് 2 വീടുകൾ ഭാഗികമായി തകർന്നു. മരത്തിന്റെ കൊമ്പ് സമീപത്തെ റെയിൽവേ ട്രാക്കിലേക്കു വീണതിനെ തുടർന്ന് തെക്കോട്ടുള്ള ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. വണ്ടിപ്പറമ്പിൽ ഹനീഫയുടെ ഓടിട്ട വീട് തകർന്ന് ഹനീഫയുടെ അമ്മ ലൈല (68), ഭാര്യ അനീഷ (29), മക്കളായ ജമീല (10),അഫിത (7) എന്നിവർക്കും അപകടം നടക്കുമ്പോൾ റോഡിലൂടെ നടന്നു പോയിരുന്ന വഴിയാത്രക്കാരൻ ഉണ്ണായിൽ ഗോപാലനുമാണു‍ (45) പരുക്കേറ്റത്. 5 പേരെയും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply