കൊച്ചി : സംവിധായകൻ കെ.ജി.ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. രാവിലെ ടൗൺഹാളിൽ പൊതുദർശനത്തിനു വച്ച ഭൗതികശരീരത്തിൽ രാഷ്ട്രീയ, സിനിമാരംഗത്തുനിന്നുള്ളർ ഉൾപ്പെടെ നിരവധിപ്പേരാണ് ആദരാഞ്ജി അർപ്പിച്ചത്. വൈകിട്ട് മൂന്നു വരെയാണ് ഇവിടെ പൊതുദർശനം. വൈകിട്ട് 4ന് രവിപുരം ശ്മശാനത്തിലാണു സംസ്കാരം.
തുടർന്ന് 6ന് വൈഎംസിഎ ഹാളിൽ അനുശോചനയോഗം ചേരുമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു. കാക്കനാട് സിഗ്നേച്ചർ ഏജ്ഡ് കെയറിൽ കഴിയുകയായിരുന്ന കെ.ജി.ജോർജിന്റെ മരണം ഞായറാഴ്ച രാവിലെയായിരുന്നു.