
നമ്മുടെ രാഷ്ട്രപിതാവിന് എന്ന് 152 വയസു തികയുന്നു. അഹിംസാത്മക സമരായുധം എന്ന നിലയില്‍ സത്യഗ്രഹത്തെ അവതരിപ്പിച്ചതാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മജിയുടെ ഏറ്റവും വലിയ സംഭാവന. ഇങ്ങനെയൊരു മനുഷ്യന്‍ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരും തലമുറക്ക് വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞിരുന്നു.
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനനം. അമ്മ പുത് ലി ഭായി. അച്ഛന്‍ കരംചന്ദ് ഗാന്ധി. പോര്‍ബന്തറിലെ ഒരു പ്രൈമറി സ്കൂളിലെ പഠനം. 1887 -ല്‍ ബോംബെ സര്‍വകലാശാലയില്‍ മെട്രിക്കുലേഷന്‍ പരീക്ഷ പാസായി. ഡോക്ടറാകാനായിരുന്നു ആഗ്രഹം. എന്നാല്‍ മകനെ ഒരു ബാരിസ്റ്ററാക്കണമെന്ന് അച്ഛന്റെ ആഗ്രഹം. പിതാവിന്റെ സ്വപ്‌നസാക്ഷാത് കാരത്തിനുവേണ്ടി 1888 സെപ്റ്റംബര്‍ 4ന് ലണ്ടനിലേക്ക് കപ്പല്‍ കയറി.
നിയമ പഠനത്തിനു പുറമേ, 1890 ജൂണില്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റി മെട്രിക്കുലേഷന്‍ പരീക്ഷ പാസായി.പഠനത്തിനു ശേഷം 1891 ഇൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തി. 1891 ജൂണ്‍ 12 ന് ലണ്ടന്‍ വിടുന്നതിനുമുമ്പ് ആനി ബെസന്റുമായും പരിചയപ്പെട്ടു. 1893-ല്‍ ദക്ഷിണാഫ്രിക്കയിലെ ഒരു ഇന്ത്യന്‍ സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ കരാർ ജോലി സ്വീകരിച്ചു. ദക്ഷിണാഫ്രിക്കയിലെത്തിയ ഗാന്ധിജി നിറത്തിന്റെയും വംശത്തിന്റെയും പേരില്‍ വിവേചനം ഉള്‍പ്പെടുന്ന രാജ്യത്തിന്റെ കടുത്ത യാഥാർഥ്യം മനസിലാക്കി. അസമത്വത്തിനെതിരെയുള്ള പോരാട്ടം ഗാന്ധിജി തുടങ്ങുന്നത് അവിടെനിന്നാണ്.
അവിടം മുതല്‍ 1947 ഓഗസ്റ്റ് 15 ഭാരതത്തിനു സ്വാതന്ത്ര്യം നേടികൊടുക്കുന്നത് വരെ ഗാന്ധിജി അഹിംസയിലൂടേ പോരാടി. 1948 ജനുവരി 30 ഇന്ത്യയ്ക്ക് കറുത്ത ദിനമായിരുന്നു. മതഭ്രാന്തനായ നാഥുറാം ഗോഡ്സെ ഗാന്ധിജിക്കു നേരെ വെടിയുതുർത്തു.
മഹാത്മാവായിത്തീര്‍ന്ന ആ മനുഷ്യന്റെ ജീവിതത്തിലൂടെ നമുക്ക് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. നാം അദ്ദേഹത്തെ രാജ്യത്തിന്റെ പിതാവായി കണക്കാക്കുന്നു. അനീതികള്‍ക്കെതിരേയാ അഹിംസാത്മക പ്രതിഷേധ- സത്യാഗ്രഹം-സിദ്ധാന്തത്തിന് ഗാന്ധിസങ്കല്‍പ്പങ്ങള്‍ എങ്ങും ബഹുമാനിക്കപ്പെടുന്നു.