
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച് മരത്തില്‍ കുടുങ്ങിയ പ്രതിയെ താഴെയിറക്കി. സുഭാഷ് എന്ന ജീവപര്യന്തം തടവനുവഭിക്കുന്ന സുഭാഷ് എന്നയാളാണ് ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടെ മരത്തില്‍ കയറി ആത്മഹത്യ മുഴക്കിയത്. മൂന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മരത്തില്‍ കയറി ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. മരത്തിനുമുകളിലെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി സംസാരിച്ച് താഴെ വിരിച്ച വലയിലേക്ക് മരം കുലുക്കി ചാടിക്കുകയായിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കുയായിരുന്നു. തനിക്ക് മാധ്യമങ്ങളോടും കുടുംബാംഗങ്ങളോടും സംസാരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. പ്രതി പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
4.30തോടെയാണ് സംഭവം നടക്കുന്നത്. നെട്ടുകാല്‍ശേരി തുറന്ന ജയിലിലെ തടവുകരനായിരുന്നു സുഭാഷ്. കൊലപാതക കുറ്റത്തിനാണ് ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിരുന്നത്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത്.
ഈ ജയില്‍ പരിസരത്ത് നിന്ന് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ ഒടിരക്ഷപെടുന്നത് കണ്ട ജീവനക്കാര്‍ പിന്തുടര്‍ന്നതോടെ ജയിലിനോട് ചേര്‍ന്നിരിക്കുന്ന സമൂഹ്യസുരക്ഷാ മിഷന്റെ ഷെല്‍റ്റര്‍ ഹോമിലേക്ക് ഇയാള്‍ ചാടി കയറി. ഉദ്യോഗസ്ഥര്‍ക്ക് പിടി കൊടുക്കാതിരിക്കാന്‍ മരത്തിന് മുകളില്‍ വലിഞ്ഞു കയറുകയുമായിരുന്നു.
ഒരു മണിക്കൂറിലേറയായി ജയില്‍ ഉദ്യോസ്ഥരും ഫയര്‍ഫോഴ്‌സും നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഇയാളെ താഴെയിറക്കാനായത്. മരത്തില്‍ നിന്ന് ഏതെങ്കിലും സാഹചര്യത്തില്‍ വീഴാതിരിക്കുന്നതിനായി ഫയര്‍ഫോഴ്‌സ് വല വിരിച്ചിരുന്നു. കൂടുതല്‍ ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു.