തൃശ്ശൂർ എംജി റോഡിൽ പെൺകുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താൻ ശ്രമം. കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണു ആണ് കുത്തിയത്. പ്രണയ നൈരാശ്യം ആണ് ആക്രമണത്തിന് പിന്നിൽ. ഷേവിങ് കത്തി ഉപയോഗിച്ച് കഴുത്തിലും പുറത്തും കുത്തി. പെൺകുട്ടിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാർ കീഴ്പ്പെടുത്തി പൊലീസിനെ ഏൽപ്പിച്ചു. ഇയാൾ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.