കോളിവുഡിലെ എക്കാലത്തെയും ഹിറ്റ് ജോഡിയാണ് സൂപ്പര്‍താരം വിജയും തെന്നിന്ത്യൻ സുന്ദരി തൃഷയും. ഇരുവരും തമ്മിൽ സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടെന്നും ഇക്കാരണത്താൽ വിജയ് ഭാര്യ സംഗീതയുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചുവെന്നും കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു പ്രധാന അഭ്യൂഹമാണ്. എന്നാൽ വിജയും തൃഷയും നിരന്തരം ഗോസിപ്പ് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴും വലിയൊരു വിഭാഗം ആരാധകരും ഇവ വ്യാജമെന്ന് തള്ളിക്കളയുകയാണ് ഉണ്ടായത്.
എന്നാൽ മാസങ്ങൾക്കു മുൻപ് വിജയ് യുടെ ജന്മദിനത്തില്‍ തൃഷ പങ്കുവച്ച ഒരു സെല്‍ഫി കാര്യങ്ങൾ വലിയ സംശയത്തിലേക്ക് നീക്കിയിരുന്നു. ഒരു ലിഫ്റ്റിൽ ഇരുവരും മാത്രം നിൽക്കുന്ന തരത്തിൽ എടുത്ത ഫോട്ടോ വൈറലായതിനു പിന്നാലെയാണ് കഥ ആകെ മാറിയത്. സൗഹൃദത്തിനപ്പുറം ഇരുവര്‍ക്കുമിടയില്‍ ഒരു ബന്ധമുണ്ട് എന്ന തരത്തിൽ അനുമാനങ്ങൾ എത്തുകയായിരുന്നു ഈ സംശയം വീണ്ടും അരക്കിട്ട് ഉറപ്പിക്കും വിധം ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ള പുതിയ എയര്‍പോര്‍ട്ട് ചിത്രങ്ങള്‍ കൂടി പുറത്തുവന്നിരിക്കുകയാണ്.
കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ ഗോവയില്‍ തൃഷ കൃഷ്ണ എത്തിയത് വിജയ്‌ക്കൊപ്പം ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് തെളിയിക്കുന്ന ചില ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രൈവറ്റ് ജെറ്റിലാണ് തൃഷയും വിജയ് യും എത്തിയതെന്നാണ് വിവരം.
വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിജയ് യുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. വിവാഹത്തിന് പങ്കെടുത്ത തൃഷ, വിവാഹ സദ്യയെ കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തതാണ്.
എന്തായാലും ചിത്രങ്ങൾ വൈറലായതോടെ ഇരുവരും തമ്മിൽ സൗഹൃദത്തിനപ്പുറം ബന്ധമുണ്ട് എന്ന് ഉറപ്പിച്ച മട്ടാണ് സാധാരണക്കാർ.