Spread the love

തെന്നിന്ത്യയിൽ വളരെയധികം ആരാധകരുള്ള നടിയാണ് തൃഷ കൃഷ്ണൻ. തന്റെ 41 വയസ്സിലും അവിവാഹിതയായി തുടരുന്ന നടി ഹിറ്റ് സംവിധായകൻ മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് എന്ന ചിത്രത്തിലാണ് ഏറ്റവും അവസാനമായി അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ തൃഷയോട് മാധ്യമപ്രവർത്തകർ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.

‘വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. അത് സംഭവിച്ചാലും കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല’ – തൃഷ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മുമ്പും ഇതേ നിലപാട് തന്നെയായിരുന്നു നടിക്ക്. അത് ആവർത്തിക്കുകയായിരുന്നു. അതേ ചർച്ചയിൽ തന്നെ കമൽഹാസനും വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും, രണ്ടുതവണ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ട ഒരു സംഭവം ഓർമിക്കുകയും ചെയ്തിരുന്നു.

അതേസമയം നടൻ വിജയും തൃഷയും തമ്മിൽ രഹസ്യബന്ധത്തിലാണെന്നും ഇതേ തുടർന്ന് നടൻ ഭാര്യയുമായി അകന്നു കഴിയുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ ടോളിവുഡിൽ പടരുന്നുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ പലപ്പോഴും ഇരുവരെയും മാധ്യമങ്ങൾ സ്പോട്ട് ചെയ്തിട്ടുമുണ്ട്. എങ്കിലും ഇക്കാര്യത്തിൽ ഇതുവരെയും ഇരുവരും നിലപാട് വ്യക്തമാക്കിയിട്ടില്ല.

Leave a Reply