
‘നിശബ്ദതയാണ് ഏറ്റവും മികച്ച മറുപടി’ എന്ന ചിത്രത്തോടൊപ്പം ഒരു ചെറിയ കുറിപ്പുമാണ് വിജയ് ബാബു ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്ത് തന്നെ സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിർദേശമുള്ളതിനാൽ മാധ്യമങ്ങൾ എന്ത് പ്രകോപനം സൃഷ്ടിച്ചാലും അവരുമായി സംസാരിക്കില്ല. അന്വേഷണത്തോട് 100 ശതമാനം സഹകരിക്കുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ട.’
ആവശ്യമെങ്കിൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനും അഞ്ച് ലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെയും പിൻബലത്തിൽ ജാമ്യം അനുവദിക്കാനും കോടതി അനുമതി നൽകിയിരുന്നു. ഇതേ തുടർന് അന്വേഷണ സംഘം കേസിൽ തിങ്കളാഴ്ച വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.