എറണാകുളം-ഹൗറ-അന്ത്യോദയ ട്രെയിനിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശിയായ ബെസിയ്ക്കാണ് മര്‍ദ്ദനമേറ്റത്. ബംഗാളില്‍ നിന്നുള്ള അനിഖുള്‍ ഷെയ്ക്, ഷൗക്കത്ത് അലി എന്നിവരെ റെയില്‍വെ പൊലീസ് തൃശൂരില്‍ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പത്ത് പേരടങ്ങിയ സംഘമാണ് ടിടിഇയെ മര്‍ദിച്ചതെന്നാണ് വിവരം. അതിഥിതൊഴിലാളികളുടെ പക്കല്‍ ടിക്കറ്റ് ഇല്ലാതിരുന്നതിനാല്‍ പിഴ ഈടാക്കാന്‍ ടിടിഇ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ ടിടിഇയോട് കയര്‍ത്ത് സംസാരിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ബെസിയുടെ ഫോണും ടിക്കറ്റ് ചാര്‍ട്ടും ട്രെയിനിന് പുറത്തേക്ക് അതിഥി തൊഴിലാളികള്‍ വലിച്ചെറിഞ്ഞു.