Spread the love

ഹിറ്റ് സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന ‘സിക്കാഡ’യിലെ പാട്ടുകളേറ്റെടുത്ത് പ്രേക്ഷകർ. അപർണ രാജീവും ശ്രീജിത്തും ചേർന്ന് പാടിയ ‘തുലാമഴ തൊടാതെ ….’ എന്നു തുടങ്ങുന്ന  ടി-സീരിസിലൂടെ പുറത്തിറങ്ങിയ പാട്ടാണിപ്പോൾ വിവിധ സോഷ്യൽ മീഡിയ  പ്ലാറ്റുഫോമുകളിൽ ട്രെൻഡിങ് ആയിരിക്കുന്നത്. സംവിധായകൻ  ശ്രീജിത്ത് തന്നെ ചിട്ടപ്പെടുത്തിയ പാട്ടിന്റെ വരികൾ വിവേക് മുഴക്കുന്നിന്റേതാണ്. 

താരം പതിപ്പിച്ച കൂടാരം, കാതല്‍ എന്‍ കവിയെ, മെല്ലെ വന്നു കൊഞ്ചിയോ തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ സംഗീതരംഗത്ത് കയ്യൊപ്പ് ചാര്‍ത്തിയ ശ്രീജിത്തിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുടെ പട്ടികയിലേക്ക് സിക്കാഡയിലെ ഗാനങ്ങളും ഇടം പിടിക്കുമെന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ. ശിക്കാരി ശംഭു, മധുരനാരങ്ങ, തിരിമാലി തുടങ്ങി തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ചിത്രങ്ങളുടെ സംഗീത സംവിധാനം ശ്രീജിത്ത് നിര്‍വഹിച്ചിട്ടുണ്ട്.

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ വിവേക് മുഴക്കുന്നും ശ്രീജിത്ത് ഇടവനയും ഇതാദ്യമായല്ല ഒന്നിക്കുന്നതും ഹിറ്റടിക്കുന്നതും. വിവേക് സിനിമയിൽ ഗാനരചയിതാവായി തുടക്കം കുറിച്ചതും  ‘തിരിമാലി’ എന്ന ചിത്രത്തിലൂടെ ശ്രീജിത്തിനൊപ്പമായിരുന്നു. തിരിമാലിയിലെ പാട്ടുകളും പാട്ടുകൂട്ടുകെട്ടും അന്നേ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ ഒരു നേപ്പാൾ കവിയുമായി ചേർന്ന് ചിത്രത്തിനായി വിവേക് എഴുതിയ മലയാളം- നേപ്പാൾ ഗാനവും ഇരുവർക്കും വലിയ പ്രശംസ നേടികൊടുത്തിരുന്നു. ആറോളം ആൽബങ്ങളും മൂന്ന് സിനിമകളിലെ ഗാനങ്ങളും ഇതിനോടകം വിവേകിന്റെ വരികളിലൂടെ പാട്ടായി മാറിയിട്ടുണ്ട്.

‘തുലാമഴ’ ഗാനം മുഴുവനായി കാണാം..

https://youtu.be/HoBH4BhtoRQ?si=pPjYPB6-tNqzUWt5

അതേസമയം നാലു ഭാഷകളിൽ പുറത്തിറങ്ങുന്ന സിനിമയിലെ പാട്ടുകൾക്കും പ്രത്യേകതകളുണ്ട്. ലോകസിനിമയിൽ ആദ്യമായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ഓരോ ഭാഷയിലും 4 വ്യത്യസ്ത രാഗങ്ങളിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.  മലയാളത്തിനു പുറമെ മറ്റു ഭാഷകളിലും ഇതിനോടകം പുറത്തിറങ്ങിയ സിക്കാഡയിലെ പാട്ടുകളെല്ലാം ശ്രദ്ധേയമായി കഴിഞ്ഞു.

തീര്‍ണ ഫിലിംസ് ആന്റ് എന്‍റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍,  പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്ചിത്രം നിര്‍മിക്കുന്നത്. ഗോൾ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ നടന്‍ രജിത് പത്തുവര്‍ഷത്തിനുശേഷം പുതിയ ഗെറ്റപ്പില്‍ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2018, തലൈനഗരം 2, ലൂസിഫർ,കടുവ ഉള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയില്‍ സ്വഭാവവേഷങ്ങളിലൂടെ തിളങ്ങുന്ന ജെയ്സ് ജോസ് പള്ളിപ്പാടനും ചിത്രത്തിൽ കരുത്തുറ്റ വേഷത്തിലുണ്ട്. ഗായത്രി മയൂരയാണ് നായിക. മറ്റു പ്രമുഖതാരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ബാംഗ്ലൂര്‍, കൊച്ചി, അട്ടപ്പാടി എന്നിവിടങ്ങളാണ്. 

നവീന്‍ രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷൈജിത്ത് കുമരന്‍. ഗാനരചന– വിവേക് മുഴക്കുന്ന്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി. ഓഡിയോഗ്രാഫി– ആഡ് ലിന്‍ സൈമണ്‍ ചിറ്റിലപ്പിള്ളി, സൗണ്ട് എഡിറ്റര്‍– സുജിത് സുരേന്ദ്രന്‍. ശബ്ദമിശ്രണം– ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ– എസ്.എ. സ്റ്റുഡിയോ, പിആര്‍ഒ– എ.എസ്. ദിനേശ്, പ്രമോഷൻ& മാർക്കറ്റിംങ് –മൂവി ഗാങ്, കലാസംവിധാനം –ഉണ്ണി എല്‍ദോ, കോസ്റ്റ്യൂം–ജെസിയ ജോര്‍ജ്, നൃത്തസംവിധാനം–റ്റീഷ്യ , മേക്കപ്പ് ജീവ, കോ–പ്രൊഡ്യൂസര്‍– ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍, പ്രവീണ്‍ രവീന്ദ്രന്‍. ലൈന്‍ പ്രൊഡ്യൂസര്‍– ദീപക് വേണുഗോപാല്‍, അനീഷ് അട്ടപ്പാടി, പ്രജിത്ത് നമ്പ്യാര്‍, ഉണ്ണി എല്‍ദോ.  സ്റ്റില്‍സ്– അലന്‍ മിഥുന്‍, പോസ്റ്റര്‍ ഡിസൈന്‍–മഡ് ഹൗസ്.

Leave a Reply