
പാലോട് ഫോറസ്റ്റ് റേഞ്ചിലെ കല്ലാര്‍ സെഷനില്‍പ്പെട്ട മണിച്ചാല വനാന്തരത്തില്‍ വൈഡൂര്യ ഖനനം നടന്നതായി റിപ്പോര്‍ട്ട്. പാലോട് വനത്തിനുള്ളിലെ മണച്ചാലയിൽ പാറ പൊട്ടിച്ചുള്ള ആഴത്തിലുള്ള കുഴികളും ഖനന ഉപകരണങ്ങളും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വനംവകുപ്പ് അറിയിച്ചു. ഈ മേഖലയിലാകെ വൈഡൂര്യം ഉൾപ്പെടെയുള്ള രത്‌നങ്ങളുടെ സാന്നിദ്ധ്യമുണ്ട്. തിരുവനന്തപുരം ജില്ലയുടെ വനമേഖലകളിൽ മരതകം, വജ്രം, മാണിക്യം എന്നിവയുടെ സാന്നിദ്ധ്യമുണ്ടെന്ന് ജെമ്മോളജി വിദഗ്ധരും പറഞ്ഞിരുന്നു. സംരക്ഷിത വനത്തിൽ അതിക്രമിച്ച് കയറി അനധികൃത ഖനനം നടത്തിയതിന്റെ പേരിലാണ് അന്വേഷണം പുരോഗമിക്കുന്നത്.