Spread the love

നമ്മുടെ സ്വന്തം ഇഡ്ഡലി ബോറൻ ഭക്ഷണമെന്ന് ട്വിറ്ററിലൊരു വിദേശിയുടെ പോസ്റ്റ്. ഇത്‌കേട്ട ദക്ഷിണേന്ത്യക്കാർക്ക് സഹിക്കുമോ വിദേശിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല. ശശി തരൂർ എംപിയും കൊടുത്തു ബ്രിട്ടീഷ് പ്രൊഫസറായ എഡ്വേർഡ് ആൻഡേഴ്‌സണ് കണക്കിന് പ്രഹരം. നമ്മുടെ ദക്ഷിണേന്ത്യക്കാരുടെ പ്രാതൽ ഭക്ഷണമെടുത്താൽ അതിൽ മുന്നിലുണ്ട് ഇഡ്ഡലിയും ദോശയും സാമ്പാറും ചട്ണിയും ഒപ്പം ഒരു ഉഴുന്ന് വടകൂടിയുണ്ടെങ്കിൽ ബഹുകേമം. ആ ഇഡ്ഡലിയെ അപമാനിച്ചാൽ ആർക്കാണ് സഹിക്കാനാകുക. അങ്ങനെ ഇഡ്ഡലിയെ അപമാനിച്ച എഡ്വേഡും ദക്ഷിണേന്ത്യക്കാരുമായുള്ള വാക്‌പോരാണ് ട്വിറ്ററിൽ ചർച്ചാ വിഷയം.

അങ്ങനെ ഇഡ്ഡലി സംവാദം കൊഴുക്കുമ്പോൾ വിയത്തിന്റെ തുടക്കംകൂടിയൊന്ന് നോക്കാം. പ്രൊഫസർ എഡ്വാർഡ് ആൻഡേഴ്‌സൺ എന്നയാളാണ് ഇഡ്ഡലിയെ വിമർശിച്ച് ട്വീറ്റ് ചെയ്തത്. ലോകത്തിൽ വച്ചേറ്റവും വിരസമായത് ഇഡ്ഡലിയാണ് എന്നായിരുന്നു എഡ്വാർഡിന്റെ ട്വീറ്റ്. ഈ ട്വീറ്റ് മകൻ ഇഷാൻ തരൂർ പങ്കുവച്ചതോടെയാണ് ശശി തരൂരിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ മറുട്വീറ്റുമായെത്തി തന്റെ ഇഡ്ഡലിയോടുള്ള വികാരം ശശി തരൂർ പങ്കുവച്ചു.

അതെ മകനേ, ശരിയാണ് ലോകത്ത് യഥാർഥത്തിൽ വെല്ലുവിളികൾ നേരിടുന്ന ചിലരുണ്ട്. സംസ്‌കാരം എന്നത് നേടിയെടുക്കാൻ പ്രയാസമാണ്; ഇഡ്ഡലിയെ അഭിനന്ദിക്കാനുള്ള ഉൽകൃഷ്ടതയും അഭിരുചിയും ക്രിക്കറ്റും ഓട്ടംതുള്ളലും കാണാനും ആസ്വദിക്കാനുമുള്ള കഴിവും എല്ലാ മനുഷ്യർക്കും ലഭിക്കുന്നില്ല. ഈ പാവം മനുഷ്യനോട് ദയ തോന്നുന്നു, ജീവിതം എന്തായിരിക്കുമെന്ന് അദ്ദേഹത്തിനറിയില്ല. അവിടെയും അവസാനിച്ചില്ല ഇഡ്ഡലി കഴിക്കേണ്ട വിധത്തെക്കുറിച്ചും എഡ്വേർഡിനായി തരൂർ ട്വീറ്റ് ചെയ്തു. ചൂടുള്ള ഇഡ്ഡലി കടുകു വറുത്തെടുത്ത തേങ്ങാ ചട്‌നിയും ചുവന്നമുളകും ഉള്ളിയും ചേർത്ത ചമ്മന്തിയും നെയ്യും ചേർത്തു കഴിച്ചുനോക്കൂ എന്നാണ് തരൂർ ട്വീറ്റ് ചെയ്തത്. ഇഡ്ഡലിമാവ് രാത്രി പുളിപ്പിച്ച് ഉപയോഗിക്കുകയാണെങ്കിൽ ലോകത്തിലെ സ്വർഗമാണ് അതെന്നും ട്വീറ്റ് ചെയ്തു.

Leave a Reply