Spread the love
ട്വൻ്റി – 20 ലോകകപ്പ്: സെമി കാണാതെ ഇന്ത്യ പുറത്ത്; ന്യൂസിലന്‍റ് സെമിയില്‍

നിർണ്ണായകമായ മത്സരത്തിൽ ന്യൂസിലൻ്റ് അഫ്ഗാനിസ്ഥാനെതിരെ വിജയിച്ചതോടെയാണ് ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വാതിൽ തുറന്നത്.

ഇതോടെ നാളെ നടക്കുന്ന ഇന്ത്യയുടെ അവസാന മത്സരത്തിന് പ്രസക്തിയില്ലാതെയായി.

ഇന്ന് ന്യൂസിലൻ്റ് അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടിരുന്നെങ്കിൽ, മികച്ച റൺനിരക്കുള്ള ഇന്ത്യയ്ക്ക് നാളത്തെ മത്സരത്തിൽ ദുർബലരായ നമീബിയയെ പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിക്കാമായിരുന്നു.

എട്ട് വിക്കറ്റിനാണ് നിര്‍ണ്ണായക മത്സരത്തില്‍ കിവികള്‍ ജയിച്ചത്.

അഫ്ഗാന്‍ ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍റ്11 പന്തുകള്‍ ബാക്കി നില്ക്കെ മറി കടന്നു.

Leave a Reply