നോയിഡയിലെ സൂപ്പർ ടെകിന്റെ ഇരട്ട കെട്ടിടം പൊളിച്ചു. ഇന്ത്യയില്‍ ഇതുവരെ പൊളിച്ചുനീക്കുന്നതില്‍ വച്ച് ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് 40 നിലകളുള്ള ഈ ഇരട്ട ടവറുകള്‍. കുത്തബ് മിനാറിനേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന ഈ പ്രശസ്തമായ ഇരട്ട ടവറുകള്‍ 2.30ന് നിലംപൊത്തി.
അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഫ്ളാറ്റുകള്‍ പൊളിക്കുന്നത്. രണ്ട് ടവറുകളിലായി 900 ഫ്ളാറ്റുകളാണുള്ളത്. കെട്ടിടം പൊളിച്ചുനീക്കാനുള്ള എല്ലാ വിധ ഒരുക്കങ്ങളും ഇന്നലെത്തന്നെ പൂര്‍ത്തിയായിരുന്നു. കെട്ടിടത്തില്‍ 3700 കിലോ സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നു.