ന്യൂഡൽഹി :കേന്ദ്രസർക്കാരും ട്വിറ്ററും തമ്മിലുള്ള വാക്പോര് മുറുകിയിരിക്കുകയാണ്.
ബിജെപി വക്താവ് സംവിത് പത്രയുടെയും മറ്റ് 5 പാർട്ടി നേതാക്കളുടെയും ട്വിറ്റുകൾ കൃത്രിമമെന്ന് ട്വിറ്റർ ഫ്ലാഗ് ചെയ്തതിന്റെ തുടർച്ചയായാണ് പുതിയ വിവാദം. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഡൽഹിയിലെയും, ഗുരുഗ്രാമിലെയും ഓഫീസുകളിൽ ഡൽഹി പോലീസ് പരിശോധന നടത്തിയിരുന്നു. കേന്ദ്ര സർക്കാരിൻറെ പോലീസുകാരെ ഉപയോഗിച്ചുള്ള ഈ നടപടി ഭീഷണിയാണെന്നും, ജീവനക്കാരുടെ സുരക്ഷിതത്വവും,അഭിപ്രായ സ്വാതന്ത്ര്യവും സംബന്ധിച്ച് ആശങ്കയുണ്ടെന്നും ട്വിറ്റർ പ്രതികരിച്ചു. എന്നാൽ ഏതു കമ്പനിയും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് കേന്ദ്ര സർക്കാരും പ്രതികരിച്ചു.
അടുത്തകാലത്തായി ജനങ്ങളോട് നിരുത്തരവാദിത്തപരമായ സമീപനമാണ് ട്വിറ്റർ പുലർത്തുന്നതെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിശദീകരണക്കുറിപ്പിൽ പറയുന്നു. ‘ലഡാക്കിന്റെ ഭാഗമായ സ്ഥലങ്ങൾ ചൈനയുടെതാണെന്ന തരത്തിൽ പ്രചരിപ്പിച്ചു.ചെങ്കോട്ട അതിക്രമവുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തിയവർക്കെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിക്കും, കോവിഡിന്റെ ഇന്ത്യൻ വകഭേദം സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തിയവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല മുതലായവയാണ് കേന്ദ്രസർക്കാരിന്റെ കുറ്റപ്പെടുത്തലുകൾ.എന്നാൽ,ഇന്ത്യ പ്രധാന വിപണി ആണെന്നും കേന്ദ്ര സർക്കാരിൻറെ പുതിയ ഐടി നിയമങ്ങളിൽ ചിലത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ട്വിറ്റർ പ്രതികരിച്ചു.