Spread the love

ന്യൂഡൽഹി :രാജ്യത്തെ പുതിയ ഐടി നിയമങ്ങളുമായി സഹകരിക്കാൻ ഒരുങ്ങുകയാണ് സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ.

Twitter to match the hub.

പുതിയ ഐടി ചട്ടങ്ങൾ നടപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് ട്വിറ്ററിന്റെ പുതിയ വിശദീകരണം.ഇതിൻറെ ഭാഗമായി
നിയമ സംവിധാനങ്ങളുമായുള്ളയുള്ള ഏകോപനത്തിന് നോഡൽ ഓഫീസറെയും, പരാതി പരിഹാരത്തിനായി റസിഡൻറ് ഗ്രീവൻസ് ഓഫീസറെയും കരാറടിസ്ഥാനത്തിൽ നിയമിച്ചതായി ട്വിറ്ററിൽ വ്യക്തമാക്കി. സ്ഥിരനിയമനം ഉടനുണ്ടാകും. ചീഫ് കംപ്ലയൻസ് ഓഫീസറെ തീരുമാനിക്കാനുള്ള അവസാന ഘട്ട ചർച്ചകൾ നടക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ വിവരങ്ങളും കൈമാറുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിൻറെ പുതിയ ഐടി നയങ്ങൾ നടപ്പാക്കുന്നതിൽ ട്വിറ്റർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. മറ്റ് സമൂഹമാധ്യമ കമ്പനികൾ ചട്ടങ്ങൾ നടപ്പാക്കിയെങ്കിലും ട്വിറ്റർ വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഐടി ചട്ടം നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ ഏതാനും ദിവസങ്ങൾ മുമ്പ് ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ട്വിറ്ററിനെ നടപടി.അതിനു പിന്നാലെയാണ് ട്വിറ്ററിനെ നടപടി.കേന്ദ്ര സർക്കാരിൻറെ ഐടി നയങ്ങളുമായി ഒത്തുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ പുതിയ തീരുമാനങ്ങൾ.

Leave a Reply