ജനിച്ചിട്ട് രണ്ടര ആഴ്ച പോലും ആയിട്ടില്ലാത്ത തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പേരിടലുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിലും വിമർശനങ്ങളിലും പ്രതികരിച്ച് നടി ദേവിക നമ്പ്യാർ. ഗായകൻ വിജയ് മാധവ് ആണ് താരത്തിന്റെ പങ്കാളി. കുട്ടിക്ക് ഓം പരമാത്മ എന്ന് പേര് വച്ചതിനെ തുടർന്നായിരുന്നു സാമൂഹ്യമാധ്യമങ്ങളിൽ വിമർശനം ആരംഭിച്ചത്.
ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ വിജയ് അടിച്ചേല്‍പ്പിക്കുകയാണെന്നും വിജയ് അന്ധവിശ്വാസി ആണെന്നുമാണ് ഉയരുന്ന വിമർശങ്ങളിൽ ഭൂരിഭാഗവും. ഇത്തരത്തിൽ വിമർശനങ്ങൾ അതിരു വിട്ടപ്പോഴാണ് വൈകാരികമായി പ്രതികരണവുമായി നടിയും ഭർത്താവും രംഗത്തെത്തിയത്.
താന്‍ വളര്‍ന്നുവന്ന വിശ്വാസങ്ങളുടേയും ബോധ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് കുഞ്ഞിന് പേരിട്ടതെന്ന് വിജയ് പറഞ്ഞു. നമ്മുടെ യഥാര്‍ത്ഥ ഉടയോന്‍ ആത്മാവും അതിന്റെ ഉടയോന്‍ പരമാത്മാവുമാണ്. ആ അര്‍ത്ഥം തിരിച്ചറിഞ്ഞ് ആ നന്മകള്‍ കുഞ്ഞിന് ഉണ്ടാകട്ടേയെന്ന് കരുതിയാണ് ഇങ്ങനെയൊരു പേരിട്ടത്. ഭാവിയില്‍ മകള്‍ക്ക് ഈ പേര് വേണ്ടെന്ന് തോന്നിയാല്‍ പേര് മാറ്റുന്നതിന് തനിക്ക് യാതൊരു കുഴപ്പവുമില്ല.
ദേവികയുടെ പൂര്‍ണ സമ്മതത്തോടെയാണ് മകള്‍ക്ക് പേരിട്ടതെന്നും വിജയ് മാധവ് പറഞ്ഞു. ആളുകള്‍ പറയുന്നതുപോലെ താന്‍ ദേവികയില്‍ സ്വന്തം ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ലെന്നും അന്ധവിശ്വാസിയല്ലെന്നും വിജയ് കൂട്ടിച്ചേർത്തു. വിജയ് ഭക്തനാണ് എന്നും, നാട്ടുകാർ പറയുന്നതുപോലുള്ള അന്ധവിശ്വാസം ഒട്ടുമില്ലാത്തയാളാണെന്നും ദേവിക പ്രതികരിച്ചു.
”ഞാനൊരു അമ്മയാണ് മാഷേ. ഒരു കുട്ടി ജനിച്ചിട്ട് അതിന് രണ്ടര ആഴ്ച പോലും ആയിട്ടില്ല. ആ കുഞ്ഞിനെക്കുറിച്ചാണ് ഇങ്ങനെയൊക്കെ പറയുന്നത്”, എന്നായിരുന്നു കരഞ്ഞുകൊണ്ട് ദേവിക പറഞ്ഞത്. എന്നാൽ, കുട്ടിക്കു നേരെയല്ല ഈ വിമർശനങ്ങൾ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.