
പുല്‍പ്പള്ളി ചാമപ്പാറയില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന സംഭവത്തില്‍ രണ്ട് പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ചാമപ്പാറ വീനിഷ് തട്ടുപുരക്കല്‍, ശശിമല പൊയ്കയില്‍ സുരേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 6നാണ് വിനീഷിന്റെ കൃഷിയിടത്തില്‍ എത്തിയ പുള്ളിമാനെ വേട്ടയാടിയത്. തുടര്‍ന്ന് ചെതലയം റെയ്ഞ്ചര്‍ അബ്ദുള്‍ സമദിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് ഉണക്കിയ 5 കിലോയോളം ഇറച്ചിയും വേവിക്കാന്‍ വെച്ചതും ഫ്രിഡ്ജില്‍ സുക്ഷിച്ചതുമുള്‍പ്പടെ പത്ത് കിലോയോളം ഇറച്ചിയും പിടികൂടിയത്. മാനിനെ വെടിവെക്കാൻ ഉപയിഗിച്ച നാടൻ തോക്കും കണ്ടെടുത്തു. മാനിന്റെ തോലും മറ്റ് അവശിഷ്ടങ്ങളും പുഴയിൽ ഒഴുക്കിക്കളയുകയായിരുന്നു.
ചെതലയം റെയിഞ്ചർകെ. പി. അബ്ദുൾ സമദ്, പുൽപ്പള്ളി ഫോറെസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ചർ സുനിൽകുമാർ, ഫോറെസ്റ്റർ മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് പ്രതികളെ കോടതിയിൽ ഹാജരാക്കും.