ലയണ്‍സ് പാര്‍കിന് സമീപത്തുവെച്ച് ഒളവണ്ണ സ്വദേശികളായ കുട്ടികളെയാണ് കാണാതായത്. പൊലീസും അഗ്‌നിരക്ഷാസേനയും മീന്‍പിടുത്തതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
രാവിലെ എട്ടരയോടെ മൂന്നുപേരാണ് തിരയില്‍ അകപ്പെട്ടത് ഒരാളെ രക്ഷപെടുത്തി. കളിക്കുന്നതിനിടെ പന്ത് തിരയില്‍ വീണത് എടുക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം.
അഞ്ച് കുട്ടികള്‍ ചേര്‍ന്ന് ഫുട്‌ബോള്‍ കളിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പന്ത് പോയ സാഹചര്യത്തില്‍ ഇവരില്‍ മൂന്ന് പേര്‍ കടലില്‍ ഇറങ്ങിയിരുന്നു. മൂന്നാമത്തെ കുട്ടിയെ മറ്റ് കുട്ടികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയതാണെന്നും ഇവര്‍ വ്യക്തമാക്കി.