സംസ്ഥാനത്ത് ശക്തമായ മഴയില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ സ്വദേശികളായ അബുവിന്റേയും സുമയ്യയുടേയും മക്കള്‍ റിസ്വാനയും റിന്‍സാനയുമാണ് മരിച്ചത്.
കനത്ത മഴയിൽ കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളംകയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് തകർന്നു. പാലക്കാട് അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. കൊല്ലത്ത് പലയിടങ്ങളിലും വെള്ളക്കെട്ട് മൂലം ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കൊട്ടാരക്കര മുതല്‍ നിലമേല്‍ വരെ കടകളിലും വെള്ളം കയറി. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ ഓറഞ്ച് അല്ലെർട് പ്രഘ്യപിച്ചു.