പയ്യന്നൂരിൽ ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തർ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിൽ ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെ ഗാന്ധി പ്രതിമയുടെ തലയാണ് വെട്ടി മാറ്റിയത് . വെട്ടി മാറ്റിയ തല പ്രതിമയുടെ തന്നെ മടിയിൽ വച്ച നിലയിലായിരുന്നു. തായിനേരി സ്വദേശി ടി. അമൽ ടി, മൂരിക്കൂവൽ സ്വദേശി എം വി അഖിൽ എന്നിവരാണ് അറസ്റ്റിലായത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ദേശീയ തലത്തിൽ തന്നെ കേരളത്തിന് നാണക്കേടായ സംഭവത്തിൽ ഒരു പ്രതികളെ പോലും തിരിച്ചറിയാൻ പയ്യന്നൂർ പൊലീസിന് കഴിഞ്ഞില്ലെന്നായിരുന്നു വിശദീകരണം. ഗാന്ധി പ്രതിമ തകർത്തവരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ പ്രദേശവാസികളും കോൺഗ്രസ് പ്രവർത്തകരും കൈമാറിയിട്ടും അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയിരുന്നില്ല. ഇതിനെതിരെ പ്രതിഷേധവും ആരോപണവും മാധ്യമ വാർത്തകളും വന്നതിന് പിന്നാലെയാണ് ഇന്ന് അറസ്റ്റ് ഉണ്ടായത്.