Spread the love
കർഷക പ്രതിഷേധത്തിലേക്കു വാഹനം ഇടിച്ചു കയറി രണ്ട് കര്‍ഷകര്‍ മരിച്ചു.

ലക്നൗ ∙ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കെതിരെ ഉണ്ടായ കർഷക പ്രതിഷേധത്തിനിടെ, സമരക്കാർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം പാഞ്ഞുകയറി 2 കർഷകർ‌ മരിച്ചു. 8 പേർക്ക് ഗുരുതരമായി പരുക്കേറ്റു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് അപകടത്തിന് ഇടയാക്കിയ വാഹനം ഓടിച്ചത് എന്നാണ് റിപ്പോർട്ട്. വാഹനം കർഷകർ കത്തിച്ചു. വൈകിട്ട് 3 മണിയോടെയാണ് അപകടം നടന്നത്. മന്ത്രിയുടെ കോപ്ടർ വന്നിറങ്ങിയ ഹെലിപാഡിലേക്ക് കർഷകർ പ്രതിഷേധ മാർച്ചുമായി എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.

Leave a Reply