മുട്ടത്തറയിൽ കോർപ്പറേഷൻ മാലിന്യ കേന്ദ്രത്തിൽ ശരീര ഭാഗങ്ങൾ കണ്ടെത്തി. രണ്ട് കാലുകളാണ് കണ്ടത്തിയത്. പ്ലാന്‍റിലെ തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ആശുപത്രി അവശിഷ്ടങ്ങളാണ് ഇതെന്നാണ് സംശയം. ശരീരഭാഗങ്ങള്‍ പൊലീസ് ശേഖരിച്ചു. ഫൊറന്‍സിക് പരിശോധന അടക്കം നടത്തും. വലിയതുറ പൊലിസ് അന്വേഷണം തുടങ്ങി.