‘മതവും തീർത്ഥാടനവും ഒരു നിമിഷം മാറ്റിവെയ്ക്കുക… ഇത് കർതാർപൂർ സാഹിബിൽ നിന്നുള്ള ഹൃദയസ്പർശിയായ കഥയാണ്. ഇന്ത്യയിൽ നിന്നുള്ള സർദാർ ഗോപാൽ സിംഗ് (94), പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ബഷീർ (91) എന്നീ രണ്ട് സുഹൃത്തുക്കളെ കർതാർപൂർ ഇടനാഴി വീണ്ടും ഒന്നിപ്പിച്ചു. 1947 -ലാണ് അവർ വേർപിരിഞ്ഞത്.’
94 -കാരനായ സിങ്ങും 91 -കാരനായ ബഷീറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പക്ഷേ, ഇരുവര്‍ക്കും തമ്മില്‍ 1947 -ലെ ഇന്ത്യാ വിഭജനത്തിലാണ് വേര്‍പിരിയേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഏഴ് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ രണ്ടുപേരും വികാരഭരിതരായി ആലിംഗനം ചെയ്‍തു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. അവരിരുവരും ആ ഓർമ്മകളെല്ലാം അയവിറക്കി. ബാബ ഗുരുനാനാക്കിന്റെ ഗുരുദ്വാര സന്ദർശിച്ച് ഉച്ചഭക്ഷണവും ചായയും കഴിക്കുമ്പോൾ സിംഗും ബഷീറും ചെറുപ്പമായിരുന്നു. കർത്താർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത്.