സൗദി അറേബ്യയില്‍ മിന്നലേറ്റ് രണ്ടു മരണം. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ ജിസാന്‍ പ്രവിശ്യയിലെ നഗരമായ സബ്യയിലാണ് യുവാവ് മിന്നലേറ്റ് മരിച്ചത്. വീട്ടുകാര്‍ നോക്കി നില്‍ക്കെയാണ് യുവാവിന്റെ മരണം സംഭവിച്ചത്. ആടുകളെ മേയ്ക്കാന്‍ വീടിന് പുറത്തുപോയതാണ് യുവാവ്. അതേ ദിവസം അതേ നഗരത്തില്‍ തന്നെ സ്വദേശിയായ കുട്ടിയും മിന്നലേറ്റ് മരിച്ചു. ഈ മാസം ആദ്യം സൗദി പെണ്‍കുട്ടിക്കും സഹോദരിക്കും മിന്നലേറ്റിരുന്നു. ഇതില്‍ പെണ്‍കുട്ടി മരിക്കുകയും സഹോദരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇടിയോട് കൂടിയ മഴയാണ് കഴിഞ്ഞ കുറച്ച് ദിവസഹങ്ങളായി സൗദിയില്‍ ലഭിക്കുന്നത്.